25.5 C
Kottayam
Saturday, June 6, 2026

തലശ്ശേരി – ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്; പാലക്കാടേക്ക് സൂപ്പർ ഡീലക്സ്; ക്രിസ്മസ് സ്പെഷ്യൽ സർവീസുകൾ

Must read

കണ്ണൂർ: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തലശ്ശേരി – ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ്. ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് ബസ് എന്നിവയാണ് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരൂ മലയാളികൾക്ക് വേണ്ടിയും, വിദ്യർഥികൾക്കായുമാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.

തലശ്ശേരി ബെംഗളൂരു ബസ് സർവീസ് രാത്രി 09:30ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 04:45 ന് ബെംഗളൂരു എത്തി ബെംഗളൂരുവിൽനിന്ന് രാത്രി 09:45 ന് തലശ്ശേരിയിലേക്ക് തിരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തലശ്ശേരി – 21:30 (പിഎം), ഇരിട്ടി – 22:30 (പിഎം), മൈസൂർ-02:50 (എഎം), ബെംഗളൂരു – 04:45 (എഎം) എന്നിങ്ങനെയാണ് ബെംഗളൂരു സർവീസ്.

ബെംഗളൂരു – തലശ്ശേരി സർവീസ് ബെംഗളൂരു – 21:45 (പിഎം), മൈസൂർ – 01:00 (എഎം), ഇരിട്ടി – 04:45 (എഎം), തലശ്ശേരി – 06:00 (എഎം) എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴി സാധിക്കും. ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്കിങ്ങുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി തലശ്ശേരി ഫോൺ: 0490-2343333 നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസ്. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 22 ,23 തീയതികളിൽ രാത്രി 08:30ന് ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസ് ലഭ്യമാക്കിയത്. നിലവിലെ സർവീസുകൾക്കു പുറമെയാണ് ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ടിക്കറ്റുകൾ സ്വിഫ്റ്റിന്‍റെ സൈറ്റ് വഴി തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും.

- Advertisement -

കെഎസ്ആർടിസി നേരത്തെ തന്നെ വിവിധ നഗരങ്ങളിലേക്ക് ക്രിസ്മസ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കർണാടക ആർടിസി കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 59 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ്‌ ഈ സർവീസുകളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week