30.4 C
Kottayam
Friday, November 15, 2024
test1
test1

കുഴഞ്ഞുവീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച് കെ.എസ്.ആർ.ടി.സി; സി.പി.ആർ നൽകി സഹയാത്രക്കാരി

Must read

പാലക്കാട്: ബസ്സിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാരും സഹയാത്രികരും. പാലക്കാട്-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സിൽ തിങ്കളാഴ്ച ആയിരുന്നു സംഭവം. കല്ലടിക്കോടിനടുത്തുള്ള ചിറയ്ക്കൽപ്പടി എന്ന സ്ഥലത്തുവെച്ചാണ് ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് യാത്രക്കാരി കുഴഞ്ഞുവീണത്.

മറ്റുവാഹനങ്ങളോ ആംബുലൻസോ കാത്തുനിന്നില്ല, ഡ്രൈവറായ നാരായണൻകുട്ടിയും കണ്ടക്ടർ ഷംസുദ്ദീനും ബസ് ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പിച്ചു. ഒരു ജീവൻ രക്ഷിക്കാൻ സഹയാത്രക്കാരും കൈകോർത്തു.

മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്താതെ ഹെഡ് ലൈറ്റിട്ട് ഹോൺ മുഴക്കി ബസ്സ് കുതിച്ചു. ആശുപത്രിയിലേക്ക് ബസ് എത്തുന്നതുവരെ, ഇടുക്കി സ്വദേശിയും ഫാർമസിസ്റ്റുമായ ബീന ബേബി എന്ന സഹയാത്രക്കാരി കുഴഞ്ഞുവീണ സ്ത്രീക്ക് സി.പി.ആർ (Cardiopulmonary Resuscitation) നൽകിക്കൊണ്ടേയിരുന്നു.

അബോധാവസ്ഥയിൽ സീറ്റിൽ കിടക്കുന്ന സ്ത്രീക്ക് ബീന തുടർച്ചയായി സി.പി.ആർ നൽകുന്നതും ഡ്രൈവർ അതിവേ​ഗത്തിൽ ബസ് ഓടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. സഹയാത്രക്കാരിൽ ആരോ ചിത്രീകരിച്ചതാണിത്. ഏകദേശം 20 മിനിറ്റ് യാത്രക്കുശേഷം ബസ് ആശുപത്രിയിലെത്തി.

ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബസ്സ് ജീവനക്കാർക്കും ബീനയ്ക്കും കൈയ്യടിക്കുകയാണ് സമൂഹികമാധ്യമങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റഹീമിൻ്റെ മോചനം: സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകൾ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി...

ശ്രീലങ്കയിൽ ചുവപ്പ് മുന്നേറ്റം തുടരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതിന് വൻ നേട്ടം

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻപിപി)123 സീറ്റുകൾ​ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ...

എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി,2 കുഞ്ഞുങ്ങൾ മരിച്ചു; സംഭവം ചെന്നൈയിൽ, അന്വേഷണം

ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുന്ദ്രത്തൂരിലാണ്...

Rain alert🎙️വരുന്നു ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ  ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ   തെക്കൻ തമിഴ്‌നാടിനു മുകളിലും  ലക്ഷദ്വീപിന്‌  മുകളിലുമായാണ്...

Kuruva gang🎙️ ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി മോഷ്ടക്കാക്കൾ; പിന്നിൽ കുറുവ സംഘം? പൂട്ടാനുറച്ച് പൊലീസ്

പുന്നപ്ര: ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.