24.6 C
Kottayam
Friday, June 5, 2026

ചരിത്ര നേട്ടത്തിൽ കെ.എസ്. ആർ.ടി സി, വരുമാനത്തിൽ വമ്പൻ വർദ്ധനവ്, ഒറ്റദിവസം നേടിയത് 9.22 കോടി രൂപ; സർവകാല റെക്കോർഡ്

Must read

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. മണ്ഡലകാല, വിനോദ സഞ്ചാര സീസണുകൾ അടുത്തതോടെയാണ് കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയരുന്നത്. ഈ തിങ്കളാഴ്‌ചയാണ് കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വന്തമാക്കിയത്. ഗണ്യമായ വരുമാനം വർധനയാണ് ഒറ്റയടിക്ക് കോർപ്പറേഷനിൽ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്‌ച മാത്രം പ്രതിദിന വരുമാനം 9.22 കോടി എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്ഥാപിച്ച റെക്കോർഡാണ് ഇക്കുറി പഴങ്കഥയായത്. 9.02 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം നേടിയ റെക്കോർഡ് വരുമാനം. ഇതിൽ നിന്ന് ഗണ്യമായ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

- Advertisement -

ശബരിമല സീസൺ ആയതിനാൽ തന്നെ ഇവിടുത്തേക്കുള്ള സ്‌പെഷ്യൽ സർവീസുകൾക്ക് ഒപ്പം മറ്റിടങ്ങളിലേക്കുള്ള സർവീസുകളുടെ കാര്യത്തിലും കൃത്യത പുലർത്തി കൊണ്ടാണ് കോർപ്പറേഷൻ വരുമാനത്തിൽ റെക്കോർഡ് നേടിയിരിക്കുന്നത്. മുൻകൂട്ടിയുള്ള ഓൺലൈൻ റിസർവേഷൻ സംവിധാനം ഉൾപ്പെടെ കളക്ഷനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

- Advertisement -

ഇതിന് പുറമേ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്‌തത്‌ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആര്‍ടിസി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ വലിയ രീതിയിൽ ഏറ്റെടുത്തതും വരുമാനം ഉയരാൻ കാരണമായി എന്നാണ് കണക്കുകൂട്ടുന്നത്.

- Advertisement -

അധികം ആളുകൾ ഇല്ലാതെ റൂട്ടുകളിൽ സർവീസുകൾ വെട്ടിച്ചുരുക്കിയും കടുത്ത നഷ്‌ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയും ഒക്കെയാണ് കെഎസ്ആർടിസി വരുമാനം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത്തവണ ശബരിമല വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ വർഷം സ്ഥാപിച്ച റെക്കോർഡ് 20 ലക്ഷം രൂപയുടെ വ്യത്യാസത്തിൽ മറികടക്കാൻ കോർപ്പറേഷന് കഴിഞ്ഞു.

ഈ നേട്ടത്തിനായി രാപ്പകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും അഭിനന്ദിച്ചു. തൽസ്ഥിതി തുടർന്നാൽ ദിവസ വരുമാനം 10 കോടി കടക്കുക എന്ന കോർപ്പറേഷന്റെ സ്വപ്‌നം അധികം അകലെയാവില്ല.

അതേസമയം, കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചിരുന്നു. പുതിയ യാത്രാ സംസ്‌കാരം കേരളത്തിൽ കൊണ്ടുവരുമെന്നും ഗണേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week