തിരുവനന്തപുരം:പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ കെ സ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ
ചാരായം കൈവശം വച്ച കുറ്റത്തിന് കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്യാൻ സി എം ഡി ഉത്തരവിട്ടു.
പാലാ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജിനെതിരെ ആണ് നടപടി.ഓഫീസ് പരിശോധന നടത്തിയ വിജിലൻസ് സംഘം ജയിംസ് ജോർജിന്റെ കൈയ്യിൽ നിന്നും ചാരായം കണ്ടെത്തുകയും, തുടർ നടപടികൾക്കായി പാലാ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറെ അറിയച്ചതിൻ പ്രകാരം പാലാ എക്സ്സൈസ് ഉദ്യോഗസ്ഥർ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ എത്തി ചാരായം കൈവശം വച്ച കുറ്റത്തിന് ജയിംസ് ജോർജിനെ ജൂലൈ 17 ന് കേരള അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു 500 മില്ലി ലിറ്റർ ചാരായം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സി എം ഡി യുടെ ഉത്തരവിന് വിരുദ്ധം ആയി കോർപറേഷന്റെ സത് പേരിന് കളങ്കം ഉണ്ടാക്കിയ പ്രവർത്തി ചെയ്യുകയും എക്സ്സൈസ് അറസ്റ്റ് ചെയ്തതിനെ തുടർന്നുമാണ് ജയിംസ് ജോർജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.