24.8 C
Kottayam
Friday, June 5, 2026
No menu items!

കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളെത്തി: അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണി പോകും

Must read

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വ്വീസ് നടത്തിപ്പിനായി കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച സ്ലീപ്പര്‍ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്.

വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മ്മിച്ച ബസുകളാണ് ഇത്. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന വ്യവസ്ഥകളുള്ളത്.

കെഎസ്ആര്‍ടിസി മുന്‍പ് പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം നല്‍കും. ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.

കൂടാതെ അശോക് ലൈലാന്റ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ക്ക് വേണ്ടി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും.

- Advertisement -

ഏഴ് വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി ആരംഭിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കാണ് സര്‍വീസുകളുടെ ചുമതല.

- Advertisement -

ആദ്യമായാണ് കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. ഇതോടെ ദീര്‍ഘദൂര യാത്ര നടത്തുന്നവരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week