24.3 C
Kottayam
Saturday, June 6, 2026

ക്രിസ്മസ് – ന്യൂ ഇയര്‍: ബംഗളൂരൂ, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

Must read

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധികമിട്ട് സര്‍വീസ് നടത്താനാണ് തീരുമാനം. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.

ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച് യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

- Advertisement -

4 വോള്‍വോ കോഴിക്കോട് തിരുവനന്തപുരം, 4 കോഴിക്കോട് എറണാകുളം സര്‍വീസുകളും അടക്കം 8 ബസ്സുകള്‍ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്‌ലോര്‍, 4 മിന്നല്‍, 3 ഡീലക്‌സ് 5 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ അടക്കം 16 ബസ്സുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം -കണ്ണൂര്‍ , തിരവനന്തപുരം – കോഴിക്കോട് റൂട്ടില്‍ അഡീഷണല്‍ ബസ്സുകളും ഉപയോഗിച്ച് ദൈനംദിനം 8 സര്‍വീസുകള്‍ വിതം അയക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സജ്ജീകരിക്കുന്നതിനും ക്രമീകരണമുണ്ട്.

- Advertisement -

ഇത് കൂടാതെ കൊട്ടാരക്കര കോഴിക്കോട് , അടൂര്‍ കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം കണ്ണൂര്‍, എറണാകുളം കോഴിക്കോട്, എന്നിങ്ങനെ അഡീഷണല്‍ സര്‍വിസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂര്‍, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് തന്നെ ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week