തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആറ് കേസുകള്‍. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്.മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സും സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍മാര്‍ അപകടകരമായി പാര്‍ക്കു ചെയ്തുവെന്ന് ആര്‍.ടി.ഒ ഗതാഗത മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്കാരുമായി വാക്കുതര്‍ക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ എസ്.ആര്‍. ഷാജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.