തിരുവവന്തപുരം: കെ എസ് ആർ ടി സി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിന്റെ ഫീസ് പ്രഖ്യാപിച്ചു. ഹെവി, ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ലൈസൻസിന് 9000 രൂപയും ഇരുചക്ര വാഹനത്തിന് 3500 രൂപയുമാണ് ഫീസ്. പട്ടിക വിഭാഗങ്ങൾക്ക് ഹെവി ലൈസൻസ് ഫീസിൽ ഇളവ് ലഭിക്കും. പട്ടിക വിഭാഗതതിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.
കുറഞ്ഞ നിരക്കിൽ ഇതോടെ പൊതുജനങ്ങൾക്ക് ലൈസൻ എടുക്കാൻ കഴിയുമെന്നാണ് പ്രത്യേകതയെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്കും കെ എസ് ആർ ടി സിയിലെ ജീവനക്കാർക്കും ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഡ്രൈവിംഗ് സ്കൂളുകൾ.
ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം കെഎ സ് ആർടിസി സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ 40 ശതമാനം വരെയാണ് കെ എസ് ആർ ടി സി ഇളവ് നൽകുന്നത്. കാർ ഡ്രൈവിംഗ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിംഗ് പരിശീലനത്തിനും. ഇരുചക്ര വാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്കാണ്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം. കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകർ. സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. എസ്/ എസ് ടി വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.
ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുൻഗണന, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തും, നല്ല ഡ്രൈവിംഗ് സംസ്ക്കാരം ഉണ്ടാകണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കും.