24.6 C
Kottayam
Sunday, May 19, 2024

കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കര വീഡിയോയുമായി കെ.എസ്.ആര്‍.ടി.സിയും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Must read

തിരുവനന്തപുരം: കേരളാ പോലീസിന്റെ കൊവിഡ് ബോധവത്കരണ വീഡിയോ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. ഇതിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്ആര്‍ടിസി രംഗത്തെത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന് കഥയും തിരക്കഥയും സംഗീതവും എല്ലാം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാര്‍ കൊവിഡ് ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനിടെ പ്രായമായ ഒരു യാത്രക്കാരന്‍ വരുന്നതും അദ്ദേഹത്തിന് ലോക്ക് ഡൗണിനെ കുറിച്ചും വൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതാണ് വീഡിയോ. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week