‘ഒരു ക്വാർട്ടർ അടിച്ചു..പറ്റിപ്പോയി സാറെ’ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അവശനായ കെഎസ്ആർടിസി കണക്ടര്‍ അറസ്റ്റില്‍

'ഒരു ക്വാർട്ടർ അടിച്ചു..പറ്റിപ്പോയി സാറെ'; കോയമ്പത്തൂർ ഫാസ്റ്റിൽ കയറിയവർ കണ്ടത് പുതിയൊരു അതിഥിയെ; കാല് നിലത്തുറയ്ക്കാതെ കണ്ടക്ടർ; ഒടുവിൽ സംഭവിച്ചത്

പാലക്കാട്: ഡ്യൂട്ടിക്കിടെ മദ്യപിച്ച് അവശനായ കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ആർ. കുമാർ ബദലിയാണ് പിടിയിലായത്. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് നടപടി.

ബസ് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോൾ വിജിലൻസ് സംഘം കണ്ടക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. “പറ്റിപ്പോയി സാറേ, ഒരു ക്വാർട്ടർ കഴിച്ചേയുള്ളൂ,” എന്ന് കണ്ടക്ടർ വിജിലൻസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയാണ് ബസ് യാത്ര തുടർന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News