കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ

മാവേലിക്കര: വാഹന പരിശോധനക്കിടെ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

2010 മുതൽ ജിതിൻ കൃഷ്ണ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി വരികയായിരുന്നു. കഞ്ചാവ് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം ഇയാൾ പോളിസിഞ്ചറെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്‌ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് 1.286 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാൽ, ടി.ജിയേഷ്, കെ.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News