30.4 C
Kottayam
Thursday, November 28, 2024

മികച്ച യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി; മിന്നൽ ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സൂപ്പർ ഹിറ്റ്

Must read

തിരുവനന്തപുരം: യാത്രക്കാർക്കായി മികച്ച യാത്രസൗകര്യങ്ങളൊരുക്കുന്ന കെഎസ്ആര്‍ടിസിയുടെ മിന്നൽ ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസുകൾ സൂപ്പർ ഹിറ്റിലേക്ക് . ബൈപ്പാസിലൂടെയാണ് സർവ്വീസ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ യാത്രാ സമയം വളരെയധികം ലഭിക്കാനാകും.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസർഗോഡ് വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നൽ ബസുകൾ സർവ്വീസ് നടത്തുന്നത്. ഇതിനായി ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയാണ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത് . യാത്രക്കാർക്ക് സുരക്ഷിത്വവും സൗകര്യപ്രദവുമായി മാർ​ഗമെന്ന രീതിലാണ് കെഎസ്ആര്‍ടിസിയുടെ ഈ സർവ്വീസുകൾ നടക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയാൽ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ MS, വൈറ്റില, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

വൈകുന്നേരം 4.30 ന് തിരുവനന്തപുരത്ത് നിന്നുള്ള കാസർഗോട് സർവ്വീസ് പുലർച്ചെ 4 മണിക്ക് കാസർഗോഡ് എത്തും. 9 സ്റ്റോപ്പുകൾ ഉള്ള ഈ സർവ്വീസിന് 821(661) രൂപയാണ് ടിക്കറ്റ് നിരക്ക്. (ബ്രാക്കറ്റിലുളള നിരക്കുകൾ ഓഫ് പീക്ക് ദിവസങ്ങളിലെത് ) വൈകുന്നേരം 6 .15 ന് കാസർഗോഡ് നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.40 ന് തിരുവന്തപുരത്ത് എത്തും. രാത്രി 8. 45 ന് തിരുവന്തപുരത്ത് നിന്ന് തിരിക്കുന്ന കണ്ണൂർ സർവ്വീസ് പുലർച്ചെ 6 15 ന് കണ്ണൂരും രാത്രി 7.30 ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5. 5 തിരുവനന്തപുരത്തും എത്തും ( 7 സ്റ്റോപ്പ് 701( 561)രൂപയാണ് ടിക്കറ്റ് ചാർജ്).

വൈകിട്ട് 6.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന സുൽത്താൻ ബത്തേരി സർവ്വീസ് പുലർച്ചെ 4.5ന് എത്തും. വൈകിട്ട് 7.45 ന് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.15 ന് തിരുവന്തപുരത്ത് എത്തും (11 സ്റ്റോപ് 691(551)യാണ് നിരക്ക് ) രാത്രി 8. 30 തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.40 എത്തും. (11 സ്റ്റോപ്പ് 671(541) രൂപയാണ് ടിക്കറ്റ് നിരക്ക് ) വൈകിട്ട് 7 മണിക്ക് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന സർവ്വീസ് പുലർച്ചെ 4.25 ന് തിരുവനന്തപുരത്ത് എത്തും (10 സ്റ്റോപ്പ് 691(551)യാണ് ടിക്കറ്റ് നിരക്ക് ) 10.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന പാലക്കാട് സർവ്വീസ് പുലർച്ചെ 5.15 ന് പാലക്കാട് എത്തും ( 5 സ്റ്റോപ്പ് 481(391) രൂപ ) രാത്രി 10.30 ന് പാലക്കാട് നിന്നുള്ള സർവ്വീസ് പുലർച്ച 5.5 ന് തിരുവനന്തപുരത്ത് എത്തും (5 സ്റ്റോപ്പ് 501(401) രൂപയാണ് ടിക്കറ്റ് നിരക്ക് ).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി, ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം

കൊച്ചി:ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ...

മാംസാഹാരം കഴിച്ചതിന് പരസ്യമായി അധിക്ഷേപിച്ചു,വിലക്കി; വനിതാ പൈലറ്റിന്റെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

മുംബൈ: അന്ധേരിയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയിൽ...

ഫസീലയുടെ മരണം കൊലപാതകം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി...

ടർക്കിഷ് തർക്കം സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു; കാരണമിതാണ്‌

കൊച്ചി: സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി  നിർമാതാക്കളായ ബിഗ് പിക് ചേർസ്. കൊച്ചിയിൽ...

പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ...

Popular this week