24.9 C
Kottayam
Friday, June 5, 2026

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു,സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റില്‍

Must read

കൊച്ചി: നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു തല്ലിത്തകർത്തത്.

സംഭവത്തിൽ സ്വകാര്യ ബസിലെ മൂന്നു ജീവനക്കാർ പിടിയിലായി. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തു. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു പ്രതികളുടെ അഴിഞ്ഞാട്ടം.

കോതമംഗലം ഡിപ്പോയിൽനിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിൽ എത്തിയപ്പോൾ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തൂടി മുന്നോട്ടു പോകാൻ ശ്രമിച്ചു.

- Advertisement -

ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആർടിസി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു.

- Advertisement -

തുടർന്നു കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നു പേർ അസഭ്യം പറയുകയും ബസ് അടിച്ചുതകർക്കുകയുമായിരുന്നു.

20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week