28.8 C
Kottayam
Thursday, June 4, 2026

അടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് മരത്തിലിടിച്ചു; 12 പേർക്ക് പരിക്ക്

Must read

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അടൂർ കെ.പി. റോഡിൽ 14-ാം മൈലിനു സമീപം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്.

കായംകുളത്തുനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ്‌ പരിക്കേറ്റത്. ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

പത്തനാപുരം ഡിപ്പോയിലെ ബസ് കണ്ടക്ടർ കുന്നിക്കോട് ആറ്റുരഴികത്ത് വീട്ടിൽ സിബിജിത്ത് (51), ബസ് ഡ്രൈവർ കലഞ്ഞൂർ മല്ലംകുഴ മദനവിലാസം മദനകുമാർ (54) ആദിക്കാട്ടുകുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ(51), പെരിങ്ങനാട് കൃഷ്ണവിലാസം അർച്ചന(32), മകൾ രാജലക്ഷ്മി (I2), അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി(60), മുതുകുളം മിത്രപുരത്ത് തെക്കേതിൽ ബാബുക്കുട്ടൻ(50), പത്തിയൂർ ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ(62), മാങ്കോട് സുബഹാന മൻസിലിൽ ബദറുദ്ദീൻ(79), അറുകാലിക്കൽ ജയസദനം ആരതി(27) മകൻ ദക്ഷിത് (ഒന്ന്), കറ്റാനം വിളയിൽ തറയിൽ ശ്രീജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week