തിരുവനന്തപുരം: മീന്‍ വില്‍ക്കാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം പരിഗണനയിലാണ്. ബസുകള്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകള്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് കട്ടപ്പുറത്ത് ആയ ബസുകള്‍ മീന്‍ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. അടുത്തിടെ മീന്‍വില്‍ക്കുന്ന സ്ത്രീകള്‍ക്ക് ചില ദുരനുഭവങ്ങള്‍ നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ബസുകള്‍ മീന്‍ വില്‍പ്പനയ്ക്ക് ഉപയോഗിക്കാനുള്ള ആലോചന. ഡിപ്പോകളിലായിരിക്കും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടി ബസുകള്‍ മാലിന്യം നീക്കുന്നതിനായി ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ യൂണിയനുകള്‍ പരാതി നല്‍കിയിട്ടില്ല. ഡ്രൈവര്‍മാര്‍ മാലിന്യം നീക്കേണ്ടതില്ല. ബസ് ഓടിച്ചാല്‍ മാത്രം മതി. തദ്ദേശവകുപ്പിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം അറിയിച്ചാല്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.