ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം. കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് മരിച്ചത്. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. 15 ഓളം പേർക്ക് ഗുരതരമല്ലാത്ത പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
ബസിന് മുൻവശത്തെ സീറ്റിലിരുന്ന പെൺകുട്ടി അപകട സമയം ചില്ല് തകർത്ത് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

