കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്ക്. തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വിദ്യാഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാങ്കാവ്-നെടുമങ്ങാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

സോമന്‍ നായര്‍ എന്നയാളുടെ പരിക്കാണ് ഗുരുതരം. കുട്ടികള്‍ക്ക് തലയ്ക്കും ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. ആര്യനാട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.

കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണില്‍ ഇടിച്ചതോടെ ബസ് സ്റ്റോപ്പ് പൂര്‍ണമായും നിലംപൊത്തുകയായിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയായിരുന്നു ഈ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരുടെ ദേഹത്തേക്കാണ് കെട്ടിടം പൊളിഞ്ഞുവീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News