24.2 C
Kottayam
Sunday, June 7, 2026

പുതുവർഷാഘോഷത്തിന് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലും, വാ​ഗമണ്ണിൽ ‘മിസ്റ്റി നൈറ്റ്’, ആഡംബരക്കപ്പലിലും ആഘോഷം

Must read

തിരുവനന്തപുരം:പുതുവർഷത്തെ വരവേൽക്കാൻ പലവിധത്തിലുള്ള ആഘോഷങ്ങൾക്കും ഉള്ള ഒരുക്കങ്ങൾ‌ ഏറെക്കുറെ തുടങ്ങിയിരിക്കുകയാണ്. ഇനി പുതുവർഷത്തിലേക്കെത്താൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാതെ കെഎസ്ആർടിസി -യും. 2023 -നെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. ഒപ്പം തന്നെ ആംഡബരക്കപ്പലായ നെഫര്‍റ്റിറ്റിയിലെ ആഘോഷത്തിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. ഏതാണ് വേണ്ടതെന്ന് യാത്രക്കാർക്ക് തെരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്യാം.

വാഗമണ്ണിൽ ഡിസംബർ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായിട്ടുള്ള ഒരു സുവർണ്ണാവസരമാണ് നൽകുന്നത് എന്ന് കെഎസ്ആർ‌ടിസി പറയുന്നു. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്ന പരിപാടികൾക്കാണ് കെഎസ്ആർടിസി ഒരുങ്ങിയിരിക്കുന്നത്. ഡിസംബർ 31 രാത്രി 9 മണി മുതൽ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് കെഎസ്ആർടിസി -യുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. 

- Advertisement -

ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നുണ്ട്. ഗാല ഡിന്നർ, ഡി ജെ പാർട്ടി, ഓപ്പൺ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബർ 31 രാത്രി 8.00 മുതൽ 1:00 മണി വരെയാണ് ഇതിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്രയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

- Advertisement -

സീറ്റുകൾ ഫോൺ മുഖാന്തിരം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്നും കെസ്ആർടിസി പറയുന്നു. ഫോൺ: 9846475874, കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 0471- 2463799, 18005994011. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week