KeralaNews

കാസർകോട് കളനാട് കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു,10 പേർക്ക് പരുക്ക്

കെഎസ്ടിപി റോഡില്‍ കെഎസ്ആര്‍ടിസി ബസില്‍ ടിപര്‍ ലോറി ഇടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. അതേസമയം ലോറിക്ക് പിന്നില്‍ കാറും ഇടിച്ചു. പരുക്കേറ്റവരെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കളനാട് ടൗണിലാണ്‌ അപകടം.പള്ളിക്കരയിലെ അബ്ദുല്ലയുടെ ഭാര്യ ഹസീന (43), മക്കളായ അബീറ (17), ആമിന (14), പള്ളിക്കരയിലെ ഇബ്രാഹിമിന്റെ ഭാര്യ സുഹ്‌റ (45), ചെമ്മനാട്ടെ അൻവറിന്റെ മകൾ ആഇശത് ഹിബ (14), ചേറ്റുകുണ്ടിലെ ഫിറോസിന്റെ മകൻ ശവാഇസ് (13), ചേറ്റുകുണ്ടിലെ ഇഖ്ബാലിന്റെ ഭാര്യ ഗുൽസാ ബാനു (51), പൂച്ചക്കാട് തൊടിയിലെ കുട്ട്യൻറെ ഭാര്യ ബേബി (52), പള്ളിക്കരയിലെ സുരേന്ദ്രന്റെ ഭാര്യ ബിന്ദു (41), തൊട്ടിയിലെ ഹരീഷിന്റെ ഭാര്യ സുമലത (44) എന്നിവരാണ് ജെനറല്‍ ആശുപത്രിയിൽ കഴിയുന്നത്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ടിപര്‍ ലോറിയിലിടിക്കുകയായിരുന്നു. ലോറി ബസിലിടിച്ചതോടെ പിന്നാലെ വന്ന കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും മേല്‍പറമ്പ് പൊലീസും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാത വഴിയുള്ള വാഹനഗതാഗതം 20 മിനുറ്റ് വരെ തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button