തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍ രംഗത്ത്. പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലെന്നും മണ്ഡലത്തിലെ വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ആരോപിക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
കൃഷ്ണകുമാറിന്റെ വാക്കുകള്‍;
കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. സര്‍വ്വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാര്‍ട്ടി വോട്ടുകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ വിജയ സാധ്യത ഉറപ്പായിരുന്നു. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകള്‍ കുറഞ്ഞു.
സമീപ മണ്ഡലങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്.
ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം പ്രധാനമന്ത്രിയ്ക്ക് കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി അത് വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു.
ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്.
മത്സരിക്കേണ്ടയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ്. പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും.