CrimeKeralaNews

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം: അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്∙ കോഴിക്കോട് താമരശരിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. യാത്രക്കാരിയായി പെൺകുട്ടിയുടെ പരാതിയിൽ താമരശേരി പൊലീസാണ് കോഴിക്കോട് കിനീലൂർ കുറുമ്പോയിൽ ഷാനവാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് വയനാട്ടിൽനിന്നും കോഴിക്കോടേക്ക് പോകുന്ന ബസിലാണ് സംഭവം. 

പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ബസ് താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എഎം ഹയർസെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker