കുടുംബവഴക്ക് അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തി; ആശ്വസിപ്പിക്കാനെന്ന വ്യാജേന യുവതിയോട് മോശമായി പെരുമാറി; പോലീസുകാരനെതിരെ കേസ്

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ സിപിഒയും നിലവിൽ കൺട്രോൾ റൂം ഉദ്യോഗസ്ഥനുമായ രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മെയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണത്തിനായി രഞ്ജിത്തും ഒരു എ.എസ്.ഐയും സ്ഥലത്തെത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം തീർക്കുന്നതിനിടയിൽ, യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷം ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്) 75-ാം വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് നടക്കാവ് പോലീസ് സ്റ്റേഷനിലായിരുന്ന ഇയാളെ പിന്നീട് ഉണ്ടായ ട്രാൻസ്ഫറിലാണ് കൺട്രോൾ റൂമിലേക്ക് മാറ്റിയത്.

A police officer named Ranjith, currently posted at the City Control Room, has been booked by the Nadakkavu police in Kozhikode for allegedly molesting a woman. The incident occurred on May 29 when the officer, then a CPO at Nadakkavu station, visited an apartment to investigate a domestic dispute between a couple. Following a preliminary inquiry into the woman’s complaint, a case was registered under Section 75 of the Bharatiya Nyaya Sanhita (BNS) for sexual harassment.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News