പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം; യുവാക്കള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം; കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു: നിരവധി കേസുകളില്‍ പ്രതിയായ യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കിനാലൂര്‍ സ്വദേശി എച്ചിങ്ങാപൊയില്‍ വീട്ടില്‍ അര്‍ഷാദ് ഹുസ്സൈന്‍ (26 വയസ്സ്), തലക്കുളത്തൂര്‍ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടു പേരും നിരവധി കേസുകില്‍ പ്രതികളാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് രാത്രിയാണ് പ്രതികള്‍ ഇറുവരും ചേര്‍ന്ന് 17കാരനെ കടത്തിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയത്.

17കാരന്‍ പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോഴാണ് മുന്‍പരിചയം ഉള്ള പ്രതിയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ ബലം പ്രയോഗിച്ച് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയത്. പിന്നീട് ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയും, കത്തികാണിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം കടന്നു കളയുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും, അര്‍ഷാദ് ഹുസ്സൈനെ പൂനൂരില്‍ നിന്നും, സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ ആണെന്ന് പോലിസ് പറഞ്ഞു. സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വില്‍പ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അര്‍ഷാദ് ഹുസ്സൈനിന് നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.

ഒറീസ്സയില്‍ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്റെ പിടിയിലായതിന് 2 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.കസബ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി. പി.ജെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജേഷ് കുമാര്‍, എസ്.സി.പി. ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.പി.ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

The Kasaba police in Kozhikode have arrested two 26-year-old youths, Arshad Hussain from Kinalur and Sajeer from Thalakulathur, for the abduction and unnatural sexual assault of a 17-year-old boy. The incident occurred on the night of April 30, and the accused, who are habitual offenders with previous criminal records, were arrested under the POCSO Act following a complaint filed by the victim’s family. The court has remanded both suspects to judicial custody.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News