സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ(വീഡിയോ കാണാം)

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിക്കെതിരെ നടപടി. സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് പൊതുമുതൽ നശിപ്പിച്ചതിന് ₹25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് യുവതിയെ വിട്ടയച്ചത്. യാത്രക്കാരും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

ലിമിറ്റഡ് സ്റ്റോപ്പുള്ള ബസിലാണ് യുവതി കയറിയത്. ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാത്തതിൽ ആണ് യുവതി കുപിതയായത്. പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി സമൂഹത്തിനാകെ ബാധ്യതയാകുകയാണ്. ഇത്തരം സംഭവങ്ങൾ അടുത്തിടെയായി വർധിച്ചു വരുന്നതായും പലരും ചൂണ്ടിക്കാണിക്കുന്നു.

“ബസ് നിർത്തിയില്ലെങ്കിൽ നിയമപരമായി പരാതി നൽകാം… പക്ഷേ ഗ്ലാസ് തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല” എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.

ജനങ്ങളുടെ നികുതി പണത്തിൽ പ്രവർത്തിക്കുന്ന പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും, ഇത്തരം പ്രവൃത്തികൾക്കെതിരെ കൂടുതൽ കർശനമായ നടപടികളും ശക്തമായ പിഴയും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.അതേസമയം യുവതി ന്യൂനപക്ഷ സമുദായമായതിനാൽ പിന്തുണയുമായി സഹോദരന്മാർ എത്തിയിട്ടുണ്ട്.

A woman who smashed the side glass of a KSRTC Superfast Premium bus in Kozhikode after the driver refused to stop at a non-designated location was penalized ₹25,000 by the police for destroying public property. The unexpected incident took place in front of passengers and onlookers in the heart of the city. Following immediate police intervention, the fine was recovered from the woman before she was released from custody.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News