കള്ളന്റെ മനംമാറ്റം! അലമാരയിൽ നിന്ന് മോഷ്ടിച്ച മൂന്നരപ്പവൻ സ്വർണം ചെടിച്ചട്ടിയിൽ തിരികെവെച്ചു; കൂരാച്ചുണ്ടിലെ കൗതുക മോഷണം ഇങ്ങനെ!

അലമാരയില്‍ നിന്നും മൂന്നര പവന്റെ മാല മോഷ്ടിച്ചത് ഒരാഴ്ച മുന്‍പ്; അന്വേഷണം മുറുകിയതോടെ ചെടിച്ചെട്ടിയില്‍ തിരികെ വെച്ച് മോഷ്ടാവ്

കൂരാച്ചുണ്ട്: ശങ്കരവയലില്‍ ഒരാഴ്ച മുന്‍പ് വീടിനകത്തെ അലമാരയില്‍ നിന്നു മോഷ്ടിച്ച മൂന്നരപ്പവന്‍ സ്വര്‍ണം ചെടിച്ചെട്ടിയില്‍ തിരികെ വെച്ച് മോഷ്ടാവ്. ഇന്നലെ വീടിന് പിന്‍വശത്തെ ചെടിച്ചട്ടിയില്‍ നിന്നാണ് മാല തിരികെ ലഭിച്ചത്. അന്വേഷണം മുറുകിയതോടെ മോഷ്ടാവ് വീട്ടിലെത്തി സ്വര്‍ണം തിരികെ വയ്ക്കുക ആയിരുന്നു. ശങ്കരവയല്‍ നെല്ലിയുള്ളപറമ്പില്‍ രവിയുടെ വീട്ടിലെ ആഭരണപ്പെട്ടിയാണു മോഷണം പോയത്.

സ്വര്‍ണം മോഷണം പോയതോടെ കഴിഞ്ഞ 11ന് കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശങ്കരവയല്‍ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതിനെ തുടര്‍ന്ന് പിടിയിലാകുമെന്നു ഭയന്നാകാം മോഷ്ടാവ് സ്വര്‍ണം മാത്രം ചെടിച്ചട്ടിയില്‍ തിരികെ വച്ചതെന്നു കരുതുന്നു. വീടിനു മുന്‍വശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ സംബന്ധിച്ച് വിവരം ലഭിച്ചില്ല.

ഇന്നലെ രാവിലെ സ്വര്‍ണം കണ്ടെത്തിയ ഉടന്‍ കൂരാച്ചുണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ പരിശോധന നടത്തണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും സ്വര്‍ണം ആയതിനാല്‍ വിരലടയാളം ലഭിക്കില്ലെന്ന് പറഞ്ഞ് പൊലീസ് വീട്ടമ്മയെ കൊണ്ട് തന്നെ മാല ചെടിച്ചട്ടിയില്‍ നിന്ന് എടുപ്പിച്ചു.

English Summary

In a bizarre incident at Koorachundu, Kozhikode, a thief returned three and a half sovereigns of stolen gold by leaving it in a flower pot behind the victim’s house. The gold ornament was stolen a week ago from the cupboard of Ravi’s house at Sankharavayal. Fearing arrest as a local investigation by residents and the Koorachundu police intensified, the thief secretly returned the chain. Although the family requested a fingerprint examination, the police stated that retrieving prints from gold is difficult and instructed the homemaker to pick it up.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News