KeralaNews

കോഴിക്കോട് വീട്ടിൽകയറി കുറുക്കന്റെ ആക്രമണം: 4 പേരെ കടിച്ചു, ഒരാൾക്ക് ഗുരതര പരുക്ക്

കോഴിക്കോട്: അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. ‍അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60)  എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്. കുറുക്കനെ പിടികൂടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker