ഓട്ടത്തിനിടെ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരി; ഒന്നുമറിയാതെ ഡ്രൈവർ; പരാതിയുമായി കുടുംബം

മിന്നൽ വേഗതയിൽ റോഡിലൂടെ കുതിച്ച ഓട്ടോ; പെട്ടെന്ന് വണ്ടിയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരി; ഒന്നുമറിയാതെ ഡ്രൈവർ; പരാതിയുമായി കുടുംബം

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിലെ ആറ് വയസ്സുകാരി ആരാധ്യക്കാണ് അപകടത്തിൽ പരിക്കേറ്റത്. അമിതവേഗതയിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് കുട്ടി പുറത്തേക്ക് തെറിച്ചിട്ടും ഡ്രൈവർ അറിയാതെ വാഹനം മുന്നോട്ട് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ഓട്ടോ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കുട്ടികളുമായി പോകുമ്പോൾ ഡ്രൈവർ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അമിത വേഗതയിലാണ് ഓട്ടോറിക്ഷ ഓടിച്ചതെന്ന് പരാതിയിൽ പറയുന്നു. അപകടത്തിൽ ആരാധ്യയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​In a shocking incident at Koyilandy, a six-year-old first-grade student sustained injuries after falling out of a speeding autorickshaw while returning from school. The victim, Aradhya, a student of Kothamangalam GLP School, was thrown onto the road as the vehicle took a sharp turn. CCTV footage of the incident shows the driver continuing the journey unaware that the child had fallen out. The girl’s parents have filed a formal complaint with the Koyilandy Police against the autorickshaw driver for negligence and speeding.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News