കോട്ടയം
കോട്ടയം: ജില്ലയില്‍ ഇന്നു രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത് ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാമ്പിള്‍ പരിശോധന നടത്തി. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇയാള്‍ക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റയിന്‍ സെന്ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതില്‍ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്നയാള്‍ ഒഴികെയുള്ളവരില്‍ 19 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കുവൈറ്റില്‍ നിന്ന് വന്നവര്‍-5,ചെന്നൈയില്‍ നിന്നുള്ള ഒരാള്‍,ഗുജറാത്തില്‍ നിന്നുള്ള രണ്ടു പേര്‍.ഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍
തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് (ജൂണ്‍ 6) 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ബഹറൈനില്‍ നിന്നും മെയ് 27 നു വന്ന ഇരിഞ്ഞാലക്കുടയിലുള്ള ഒരു കുടുംബത്തിലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 കാരിയായ അമ്മയ്ക്കും 14 വയസ്സുള്ള മകള്‍ക്കും 11, 6, 3 എന്നീ പ്രായത്തിലുള്ള ആണ്മക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ബഹ്റൈനില്‍ നിന്നും വന്ന അമ്മാടം സ്വദേശി യ്ക്കും (26) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയില്‍ നിന്നും മെയ് 27 നു വന്ന പുതുക്കാട് സ്വദേശികളായ അമ്മയ്ക്കും (49) മകനും (20) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 27 നു തന്നെ മുംബൈയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശിക്കും (23) പുന്നയൂര്‍ സ്വദേശിയ്ക്കും (40) മെയ് 5 നു വന്ന കൊടകര സ്വദേശി (33) യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 27 നു കുവൈറ്റില്‍ നിന്നും വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശിയ്ക്കും (48) കൈപ്പമംഗലം സ്വദേശിയ്ക്കും (31) രോഗം സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നും മെയ് 28 നു വന്ന അവിണിശ്ശേരി സ്വദേശിയായ ബാലനും (4) ജൂണ്‍ 2 നു ഖത്തറില്‍ നിന്നും വന്ന തണ്ടിലം സ്വദേശിയ്ക്കും (50) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ മെയ് 25 നു ഡല്‍ഹിയില്‍ നിന്നും വന്ന വലപ്പാട് സ്വദേശിയും (52) കോവിഡ്-19 പോസിറ്റീവ് ആണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.