കോട്ടയത്ത് എസ്.ഐയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

ജൂണ്‍ എട്ടാം തിയ്യതി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News