24.2 C
Kottayam
Sunday, June 7, 2026

മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പ് :കോട്ടയം ജില്ലാ പോലീസിന് അംഗീകാരം

Must read


കോട്ടയം: ശബരിമല മണ്ഡല വിളക്ക് 2022-2023 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ബഹു.ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ജില്ലാ പോലിസിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പുരസ്‌കാരം ഏറ്റുവാങ്ങി.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമല നട തുറക്കുന്നതിന് മുൻപേ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പൊതുവേ ഭക്തജനങ്ങൾക്ക് വളരെ സുഗമമായ രീതിയിലാണ് ഇത്തവണ ദർശന സാഹചര്യം ഒരുക്കിയത്.

- Advertisement -

കാൽനടയാത്രക്കാരായ അയ്യപ്പഭക്തർ കൂടുതലായി പോകുന്ന വഴികളായ അഴുത, കാളകെട്ടി, കോയിക്കക്കാവ് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക നിരീക്ഷണവും കുടാതെ അയ്യപ്പ ഭക്തർ വിശ്രമിക്കുന്ന ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുകയും, ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

- Advertisement -

കാൽനടയാത്രക്കാരായ അയ്യപ്പഭക്തന്മാർക്കായി റിഫ്ലക്റ്റിംഗ് സ്റ്റിക്കർ സംവിധാനങ്ങളും, അയ്യപ്പഭക്തരെ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസും നല്‍കിയിരുന്നു.കൂടാതെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ശക്തമായ സുരക്ഷാസംവിധാനം ഇത്തവണ ഒരുക്കിയിരുന്നു.

- Advertisement -

മോഷണവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കൂടുതൽ ക്യാമറകളും അതിനായി സജ്ജീകരിച്ചിരിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം തുടങ്ങി നിരവധി നൂതന സാങ്കേതിക വിദ്യകളാണ് ജില്ലാ പോലീസ് ഇത്തവണത്തെ മണ്ഡലകാലത്തിനായി ഒരുക്കിയിരുന്നത്. അതിനാൽ തന്നെ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് മോഷണങ്ങളോ, കുറ്റകൃത്യങ്ങളോ ഇല്ലാതെയാണ് എരുമേലിയിൽ മണ്ഡലകാലം സമാപിച്ചത്.

പമ്പയിൽ വച്ച് നടന്ന ചടങ്ങിൽ എ.ഡി.ജി.പി എം. അജിത്‌കുമാര്‍ ഐ.പി.എസ്, മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം, പൊതുമരാമത്ത്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week