KeralaNews

10000 വോട്ടിന് എൽ.ഡി.എഫ് കോട്ടയത്ത് ജയിയ്ക്കും, കാരണം വ്യക്തമാക്കി ഇടതു സ്ഥാനാർത്ഥി

കോട്ടയം:മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിങ് എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ 10000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഇടതു സ്ഥാനാർഥി കെ അനിൽകുമാർ.ഫേസ്ബുക്ക് പോസ്റ്റിലാണ് അനിൽകുമാർ ഇ അവകാശപ്പെട്ടത്

പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ:

എന്തുകൊണ്ട് കോട്ടയം നമ്മൾ ജയിക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ ഞാൻ നടത്തിയ വിലയിരുത്തലിൽ പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം കോട്ടയത്ത് ലഭിക്കുമെന്നു് പറയുകയുണ്ടായി. അതിൻ്റെ കണക്കെന്താണു്.

1. മണ്ഡലത്തിൽ പെട്ട പനച്ചിക്കാട് ഇടതു കേന്ദ്ര മാണു്.വിജയപുരം പഞ്ചായത്തും പല തവണ എൽ ഡി.എഫിനും ഭൂരിപക്ഷം നൽകിയ ചരിത്രമുണ്ട്. ഇപ്പോൾ നഗരത്തിൻ്റെ ഭാഗമായ നാട്ടകം – കുമാരനല്ലൂർ പഞ്ചായത്തുകൾ എത്രയോ തവണ എൽ ഡി.എഫിനെ അനുഗ്രഹിച്ചു.കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖല മുമ്പുതന്നെ നമുക്ക് കരുത്താണു്. കിഴക്കൻ മേഖലയിൽ മൂന്നു് കൗൺസിലർമാരും എൽ ഡി എഫിനാണു്.

2. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 13500 വോട്ടിൻ്റെ വ്യത്യാസമാണു് രണ്ടു മുന്നണികൾ തമ്മിലുള്ളത്.2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനു് 1600 വോട്ടിൻ്റെഭൂരിപക്ഷം മമ്പലത്തിലുണ്ട്.ഇതു കാണിക്കുന്നത് സമനിലയിൽ തുടങ്ങിയ മത്സരമാണു് കോട്ടയത്ത് ഒരു മാസം മുമ്പ് തുടങ്ങിയതെന്നാണു്.

3. ഒരു മാസത്തിനിടയിൽ സംഭവിച്ചതോ?
കേരളത്തിൽ ഭരണ തുടർച്ച എൽഡിഎഫിനാണെന്നു് ഉറപ്പായി.

4. പ്രതിപക്ഷ എം.എൽ.എ എന്ന നിലയിൽ താൻ പ്രതിപക്ഷത്തായതിനാലാണു് വികസനം സാധ്യമാകാതെ വന്നതെന്നു് ആരാണു് കുറ്റസമ്മതം നടത്തിയത്.

5.എൽ.ഡി എഫിൻ്റെ തുടർ ഭരണത്തിൽ കോട്ടയത്തിനു് വേണ്ടതു നൽകുമെന്നു് എൽ.ഡി എഫിനു് ഉറപ്പു നൽകാനാകും.

6. കോട്ടയത്തിനു് പരിസ്ഥിതി സൗഹൃദ വികസനമാണു് വേണ്ടതെന്നു് സമൂഹം ചിന്തിക്കുന്നു.

7. എല്ലാ തലത്തിലുമുള്ള എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും നടത്തുന്ന സമർപ്പിതമായ തെരഞ്ഞെടുപ്പ് പോരാട്ടമാണു് കോട്ടയത്ത് കാണുന്നത്.

8. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പദ്ധതിക്ക് തുടർച്ച വേണമെന്നു് കോട്ടയം ആ ഗ്രഹിക്കുന്നു.

9. പ്രളയഭീതിയുള്ള കോട്ടയത്തിൻ്റെ രക്ഷക്ക് പ്രളയരഹിത കോട്ടയം പദ്ധതിയുള്ളത് എൽ.ഡി.എഫിന് മാത്രം.

10. മുന്നണി വിപുലീകരണം എൽ.ഡി.എഫിൻ്റെ വോട്ടു നില വർദ്ധിപ്പിച്ചത് കോട്ടയം മണ്ഡലത്തിൽ പ്രതിഫലിക്കുന്നു.

പുതിയ കേരളം സാധ്യമാണു്.
പുതിയ കോട്ടയം സാധ്യമാണു്.
നമുക്കൊരു മിക്കാം. നമുക്ക് ജയിക്കാം.

#ഉറപ്പാണ്Ldf #ഉറപ്പാണ്കോട്ടയം #futurekottayam

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button