KeralaNews

കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിയമനം; ഓണ്‍ലൈന്‍ പരീക്ഷ നാളെ

കോട്ടയം: ജനറല്‍ ആശുപത്രിയിലെ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷ നാളെ (ജൂണ്‍ മൂന്ന്) നടക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ലിങ്ക് ഇ-മെയില്‍ വഴി ലഭിക്കും. ഇമെയില്‍ ഐ.ഡി യോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് പരീക്ഷ എഴുതാം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് രാവിലെ ഒന്‍പതിനും നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12നും ഹോസ്പിറ്റൽ അറ്റന്‍ഡന്‍റ് തസ്തികയിലേക്ക് ഉച്ചകഴിഞ്ഞ് മൂന്നിനും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വൈകുന്നേരം ആറിനുമാണ് പരീക്ഷ.

കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖം സാമൂഹിക അകലം പലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാറ്റിയിരുന്നു.ഇതാണ് നാളെ നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button