28.8 C
Kottayam
Thursday, June 4, 2026

കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷം; കോട്ടയത്ത് മൂന്ന് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം മരവിപ്പിച്ചു

Must read

കോട്ടയം: കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായ കോട്ടയം ജില്ലയിൽ മൂന്ന് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം കെ പി സി സി മരവിപ്പിച്ചു. ചങ്ങനാശേരി നിയോജക മണ്ഡലത്തിലാണ് സംഭവം. കെ സി വേണുഗോപാലിനെയും കെ സുധാകരനേയും പിന്തുണയ്ക്കുന്ന പക്ഷത്തിനാണ് തിരിച്ചടി നേരിട്ടത്. നിയമനം മരവിപ്പിച്ചതിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷെന്നാണ് ആരോപണം.

കെ സി ജോസഫിന് മേൽക്കൈയ്യുള്ള മണ്ഡലങ്ങളായ മാടപ്പള്ളി, ചങ്ങനാശ്ശേരി ടൗൺ വെസ്റ്റ്, ടൗൺ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് കെസി വേണുഗോപാൽ – തിരുവഞ്ചൂർ പക്ഷവും കെ സുധാകര പക്ഷവും തങ്ങളുടെ പ്രതിനിധികളെ മണ്ഡലം പ്രസിഡണ്ടായി നിയമിച്ചത്. മാടപ്പള്ളിയിൽ തിരുവഞ്ചൂർ അനുകൂലിയായ ജിൻസൺ മാത്യുവിനായിരുന്നു പ്രസിഡൻ്റ് സ്ഥാനം.

ചങ്ങനാശേരി ടൗൺ വെസ്റ്റ് അധ്യക്ഷ ഗീതാ ശ്രീകുമാർ കെ സുധാകരൻ്റെയും ചങ്ങനാശേരി ടൗൺ ഈസ്റ്റ് അധ്യക്ഷൻ ബാബു വള്ളപ്പുര കെ സി വേണുഗോപാലിൻ്റെയും നോമിനിയാണ്. മൂവരും കഴിഞ്ഞ ദിവസം ചുമതലയേൽക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് കെ സി ജോസഫ് വിഭാഗം, കൊടിക്കുന്നിൽ സുരേഷിനെ സ്വാധീനിച്ച് നിയമനം മരവിപ്പിച്ചത്. പകരം ചുമതല കെ സി ജോസഫിനെ പിന്തുണച്ചിരുന്ന മുൻ പ്രസിഡന്റുമാർക്ക് നൽകി.

നിയമനം മരവിപ്പിച്ചുള്ളതും പകരം ചുമതല നിർദ്ദേശിച്ചുള്ളതും ആയ കെപിസിസിയുടെ രണ്ട് കത്തുകളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കെപിസിസി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പാർലമെൻറ് തിരഞ്ഞെടുപ്പ് കഴിയും വരെയാണ് ഈ നിയമനമെന്നും സൂചനയുണ്ട്. കൊടിക്കുന്നിൽ സുരേഷിനൊപ്പം ചേർന്ന് കെ സി ജോസഫ് നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെ ജില്ലയിൽ മറ്റൊരു ഗ്രൂപ്പു കൂടി സമീപ ഭാവിയിൽ ഉദയം ചെയ്തേക്കാമെന്നാണ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week