23.4 C
Kottayam
Sunday, September 8, 2024

കോട്ടയം, ആലപ്പുഴ, മലപ്പുറം ഇന്നത്തെ കാെവിഡ് രാേഗികൾ

Must read

കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി.

രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുമ്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശ്ശേരി സ്വദേശി (26) എന്നിവരാണ് മെയ് 27ന് അബുദാബി-കൊച്ചി വിമാനത്തില്‍ വന്നത്.

ഇവര്‍ക്കു പുറമെ മെയ് 28ന് താജിക്കിസ്ഥാനില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായില്‍നിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ്‍ മൂന്നിന് ഡില്‍ഹിയില്‍നിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

മുളക്കുളം സ്വദേശിനിയുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ 33 ദിവസം
പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. ജില്ലയിലുള്ളവരില്‍ 21 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 19 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.

ആലപ്പുഴ

ആലപ്പുഴ:ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 10 പേർ വിദേശത്തു നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ്

1.ദുബായിൽ നിന്നും 30/5ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്

2.ദുബായിൽ നിന്നും 4/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്

3.&4 അബുദാബിയിൽ നിന്നും 31/5ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന കുമാരപുരം സ്വദേശികളായ ദമ്പതികൾ (64&58വയസ്സ് ).

5.കുവൈറ്റിൽ നിന്നും 26/5ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ യുവതി

6.അബുദാബിയിൽ നിന്നും18/5ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 76വയസുള്ള ബുധനൂർ സ്വദേശിനി.

7.മുംബയിൽ നിന്നും 24/5ന് സ്വകാര്യ വാഹനത്തിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

8.അബുദാബിയിൽ നിന്നും 28/5ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ഗർഭിണിയായ പുലിയൂർ സ്വദേശിനി

9 & 10 റഷ്യയിൽ നിന്നും1/6ന് കണ്ണൂർ എത്തി തുടർന്ന്ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിനിയായ യുവതിയും കൃഷ്ണപുരം സ്വദേശിനിയായ യുവതിയും .എല്ലാവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

11 അബുദാബിയിൽ നിന്നും3/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഓച്ചിറ സ്വദേശിനിയായ യുവതി .പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇന്ന് 2പേർ രോഗമുക്തി നേടി .മൈസൂരിൽ നിന്നും എത്തിയ ചേർത്തല സ്വദേശിയും ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്.

ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയിൽ 17 ആണ്.

മലപ്പുറം

മലപ്പുറം:ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ ഒമ്പത്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week