28.2 C
Kottayam
Friday, June 5, 2026

‘ചേച്ചീ, മണ്ണ് ഇടിയുന്നുണ്ട്, സൂക്ഷിച്ച് വരണേ…’; മരണത്തിന് തൊട്ടുമുന്‍പ് അനിറ്റിനോട് 14കാരി, നൊമ്പരം

Must read

കോട്ടയം: ‘ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ…’ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ കവര്‍ന്നെടുക്കുന്നതിന് തൊട്ടുമുന്‍പ് പതിനാലുകാരി സ്നേഹ അയല്‍വീട്ടിലെ അനിറ്റിന് അയച്ച വാട്സ്ആപ്പ് സന്ദേശമാണിത്. ഒട്ടലാക്കല്‍ മാര്‍ട്ടിന്റെ മൂത്ത മകളാണ് സ്നേഹ. മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയതിന്റെ സങ്കടക്കടലില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പുറത്തുവന്ന ഈ സന്ദേശം നൊമ്പരമാകുന്നു. കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പിനായി കൂട്ടിക്കലിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ സ്നേഹയെ കണ്ടതാണ് അനിറ്റ്.

വാട്സാപ് സന്ദേശം കണ്ട് അനിറ്റ് തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. തിരികെ എത്തിയപ്പോഴേക്കും കൂട്ടുകാരിയെയും കുടുംബത്തെയും ഒന്നാകെ ഉരുള്‍ വിഴുങ്ങിയിരുന്നു. സ്നേഹയ്ക്കും സഹോദരങ്ങള്‍ക്കും സ്വന്തം ചേച്ചിയെ പോലെയായിരുന്നു അനിറ്റ്. മാര്‍ട്ടിന്റെ മക്കളായ സ്നേഹയുടെയും സോനയുടെയും സാന്ദ്രയുടെയും മൃതദേഹങ്ങള്‍ കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ നേരില്‍ കാണാമെന്ന സന്തോഷത്തിലായിരുന്നു എല്ലാവരുമെന്ന് സാന്ദ്രയുടെ അധ്യാപിക സിസ്റ്റര്‍ മരിയ പറഞ്ഞു. വെട്ടിക്കാനം കെസിഎംഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര. സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്നേഹയും സോനയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week