32.1 C
Kottayam
Wednesday, May 1, 2024

കൂടത്തായി കൊലപാതക പരമ്പര: അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു; മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചു

Must read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. അതേസമയം കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ വിശദമായി ചോദ്യം ചെയ്യാന്‍ ഇന്ന് വിളിച്ച് വരുത്തുമെന്നാണ് സൂചന.

അതേസമയം ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ ഘട്ടത്തില്‍ വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week