കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നുമുതല്‍; ഒക്ടോബര്‍ 20 വരെ തുടരും

കൊച്ചി: കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍നിന്ന് 26 തീവണ്ടികളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും.

ഉച്ചയ്ക്ക് 1.25-ന് എറണാകുളം സൗത്തില്‍നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.30-നാകും ഇനിമുതല്‍ യാത്ര തുടങ്ങുക. രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുണെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത്-അജ്മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20-ന് പകരം സന്ധ്യയ്ക്ക് 6.50-ന് പുറപ്പെടും.

സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ചുവടെ. പഴയ സമയമാണ് ബ്രാക്കറ്റില്‍: നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകീട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News