28.8 C
Kottayam
Thursday, June 4, 2026

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ പിന്തുടര്‍ന്നു, വാഴത്തോട്ടത്തിനടുത്ത് എത്തിയപ്പോള്‍ ആക്രമിച്ചു; 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പത്താംക്ലാസുകാരന്‍ ജൂഡോ ചാംപ്യന്‍

Must read

മലപ്പുറം: മലപ്പുറത്ത് 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം എസ്പി സുജിത് ദാസ്. യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്പി പറഞ്ഞു.

ഇന്റര്‍നെറ്റിന്റെ ദരുപയോഗം ക്രൈമിന് കാരണമാകാം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും എസ്പി പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ കടിച്ചതെന്നായിരുന്നു മറുപടി.21 വയസുകാരിയുടെ പരിക്ക് ഗുരുതരമാണ്. കല്ലുകൊണ്ട് തലയ്ക്കടിച്ചു.

യുവതി ചെറുത്തുനിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രതിക്ക് 15 വയസ് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നും എസ് പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം.

കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരു്ന്നു.ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week