KeralaNews

ബാറില്‍ നിന്നു ഇറക്കിവിട്ടു, നടുറോഡില്‍ വീണ യുവാവിന്റെ ശരീരത്തില്‍ വാഹനങ്ങള്‍ കയറിയി റങ്ങി; എന്നിട്ടും ചെറുവിരലനക്കാതെ ബാര്‍ ജീവനക്കാര്‍

ശൂരനാട്: കൊല്ലം ഭരണിക്കാവില്‍ വെച്ച് റോഡില്‍ വീണ യുവാവിന് മുകളില്‍ വാഹനങ്ങള്‍ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബാര്‍ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സ്വകാര്യബാറിന് മുന്നിലെ റോഡില്‍ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായര്‍ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തില്‍ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.

തുടര്‍ന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ റോഡിന് നടുവില്‍ വീണെങ്കിലും ജീവനക്കാര്‍ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാര്‍ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാല്‍ ശ്രദ്ധയില്‍പ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡില്‍ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കിനില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker