കൊല്ലം സ്വദേശി ജുബൈലില്‍ ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

കൊല്ലം സ്വദേശി ജുബൈലില്‍ ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

കൊല്ലം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസര്‍ കൊല്ലം കടയ്ക്കല്‍ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയില്‍ പ്രശാന്തിനെ(42)യാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്റെ താഴെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

15 വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പ്രശാന്ത്. നാലുവര്‍ഷത്തിലേറെയായി നാട്ടില്‍ പോയിട്ട്. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News