കാസർകോട്
കാസർകോട്:ജില്ലയിൽഇന്ന് 3 സ്ത്രീകളുള്‍പ്പെടെ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ച് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്.
ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്.വീടുകളില്‍ 3269 പേരും സ്ഥാപനങ്ങളില്‍ 671 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്
3940 പേരാണ്. 739 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പുതിയതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 255 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം
മലപ്പുറം:മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയും ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്തൃ സഹോദരി, ദുബൈ, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍, ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ എന്നിവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരില്‍ ആറ് പേര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
കൊല്ലം
കൊല്ലം : ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസ്സുള്ള യുവാവ് (P78),
ചവറ സ്വദേശിയായ 24 വയസ്സുള്ള യുവാവ് ( P79) വെള്ളിമണ്‍ സ്വദേശിയായ 34 വയസ്സുള്ള സ്ത്രീ (P 80),വാളകം അമ്പലക്കര സ്വദേശിയായ 27 വയസ്സുള്ള യുവതി (P81), മൈനാഗപ്പള്ളി സ്വദേശി 45 വയസ്സുള്ള യുവാവ് (P82), കൊല്ലം കാവനാട് സ്വദേശിയായ 65 കാരന്‍ (P83),കൊല്ലം ചിതറ സ്വദേശിയായ 59 കാരന്‍
(P84), കൊല്ലം ഇടയ്ക്കാട് സ്വദേശിയായ 36 വയസ്സുള്ള യുവാവാണ് P85. കൊല്ലം ചിതറ സ്വദേശിയായ 22 കാരനാണ് P86.
P87 കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവാണ്.
P88 കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവാണ്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഇവരില്‍ P77 മുതല്‍ P80 വരെയുള്ള 4 പേര്‍ മെയ് 26ന് കുവൈറ്റില്‍ നിന്നും പുറപ്പെട്ട ജെ 9 1405 ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തിയവരാണ്. അവിടെ നിന്നും സ്‌പെഷല്‍ KSRTC സര്‍വീസില്‍ എത്തിച്ച ഇവര്‍ ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന്
സാമ്പിള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന്
പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.
P81 മുതല്‍ P85 വരെയുള്ള 4 പേര്‍ ദുബായ് ഫ്‌ലൈറ്റിലും P86 അബുദാബി ഫ്‌ലൈറ്റിലും യാത്ര ചെയ്തവര്‍ ആണ്. P87, P88 എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനം.