26 C
Kottayam
Saturday, June 6, 2026

'എന്‍റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' തുറന്നടിച്ച് പാര്‍വ്വതി വിജയ്

Must read

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പാര്‍വ്വതി വിജയ് യെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. കുടുംബ വിളക്കിലെ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് നടി ശക്തമായി പ്രതികരിച്ചത്. വീഡിയോയ്ക്ക് താഴെ പല ചോദ്യങ്ങളും വരുന്നുണ്ട്. പക്ഷെ അതിനൊക്കെയുള്ള മറുപടി ഞാന്‍ പിന്നീട് തരാം. എന്നാല്‍ ഇപ്പോള്‍ എന്റെ മോളെ കുറിച്ച് നെഗറ്റീവ് പറയുന്ന ആ ഒരാളോട് മാത്രം ഞാന്‍ പ്രതികരിച്ചേ പറ്റൂ എന്ന് പറഞ്ഞാണ് പാര്‍വ്വതി തുടങ്ങുന്നത്. കുഞ്ഞിന്റെ നിറത്തിന്റെ പേരിലും കുസൃതിയുടെ പേരിലും വളരെ മോശം കമന്റിടാന്‍ നിങ്ങളാരാണ് എന്നാണ് പാര്‍വ്വതി ചോദിയ്ക്കുന്നത്.

കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കുരുത്തക്കേടുകള്‍ എല്ലാം കളിച്ചേക്കും. ജെനിറ്റിക്കായി ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും. അതിന് കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ലെങ്കില്‍ നിങ്ങളാരാണ് ചോദിക്കാന്‍. റിയാക്ട് ചെയ്യേണ്ട എന്നാണ് ആദ്യ കരുതിയത്. പക്ഷെ എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല. ഇനി ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ എങ്ങനെ നേരിടണം എന്ന് എനിക്കറിയാം എന്ന് പാര്‍വ്വതി പറയുന്നു. എന്റെ കുഞ്ഞാണ് എനിക്കെല്ലാം എന്നും നടി പറയുന്നുണ്ട്. നിഷ്‌കളങ്കമായ കുഞ്ഞിനെ കുറിച്ച് പോലും ഇങ്ങനെ നെഗറ്റീവ് പറയാന്‍ ഇവരൊക്കെ മനുഷ്യരാണോ എന്നാണ് പാര്‍വ്വതിയുടെ അമ്മ ചോദിയ്ക്കുന്നത്.

അടുത്തിടെ പാര്‍വ്വതി ഭര്‍ത്താവ് അരുണിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്താണ് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ കഴിഞ്ഞ വീഡിയോയില്‍ വന്നിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളോടൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വീഡിയോയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതല്ല, പറയാന്‍ പറ്റിയ ഒരു സ്റ്റേജിലല്ല എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week