കൊല്ലത്ത് വീട്ടമ്മയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി; മകനെ കാണാനില്ല

കൊല്ലം: കുണ്ടറയിൽ മദ്ധ്യവയസ്‌കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

പുഷ്പലതയുടെ പിതാവ് ആന്റണിയേയും പരിക്കേറ്റനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. തലയ്ക്കാണ് പരിക്ക്. അബോധാവസ്ഥയിലാണ് ആന്റണിയെ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുഷ്പലതയുടെ മകൻ അഖിലിനെ കാണാനില്ല.

ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നകഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നൽകിയിരുന്നു. ഇന്ന് രാവിലെ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് പുഷ്പലതയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News