കൊല്ലം:ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (16.11.2021)ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ (Kerala rains) തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert) തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് (Yellow alert) . നാളെയോടെ മഴയുടെ ശക്തി കുറയും. അറബിക്കടലിലെ ചക്രവാതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദപാതിയുമാണ് നിലവിൽ മഴ കിട്ടാൻ കാരണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ബുധനാഴ്ചയോടെ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടും. രണ്ട് ന്യൂനമർദ്ദവും കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.