24.1 C
Kottayam
Sunday, June 7, 2026

പെൺകുട്ടിയെ കാറിലേക്ക് വലിച്ചിട്ടത് താൻ; തെളിവെടുപ്പിനിടെ വിവരിച്ച് അനിത കുമാരി, മൊഴി ഇങ്ങനെ

Must read

ഓയൂർ; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. പത്മകുമാറിനേയും ഭാര്യ അനിതയേയുമാണ് ഇവിടെ ഇറക്കിയത്. മകൾ അനുപമയെ വാഹനത്തിൽ നിന്ന് പോലീസ് ഇറക്കിയിരുന്നില്ല.

വൈകിട്ട് 4.15 ഓടെ കുട്ടികൾ സമീപത്തെ വീട്ടിൽ ട്യൂഷന് പോകുമെന്നു മനസ്സിലാക്കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ കാർ നിർത്തിയിട്ട് കുട്ടികളെ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. കുട്ടികൾ നടന്ന് വരുന്നത് കണ്ടതോടെ കാർ അൽപം നീക്കി മുന്നോട്ട് കൊണ്ടുപോയി കുട്ടികൾക്ക് മുൻപിൽ നിർത്തുകയായികുന്നു. മുൻ സീറ്റിലായിരുന്നു അനിത കുമാരി ഇരുന്നത്. താനാണ് കുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

കുട്ടിയുടെ സഹോദരൻ ഇത് തടയാൻ ശ്രമിച്ചു. കുട്ടിയുടെ കൈയ്യിൽ ഒപു പേപ്പറിൽ നമ്പർ എഴുതി നൽകിയിരുന്നു. എന്നാൽ അനിയത്തിയെ വലിച്ച് കയറ്റുന്നത് തടയാൻ സഹോദരൻ പരാമവധി ശ്രമിച്ചു. ഇതിനിടയിലെ പിടിവലിക്കിടെ അതു കാറിൽ തന്നെ വീണ് പോയെന്നും അനിത കുമാരി പോലീസിനോട് പറഞ്ഞു.

പത്മകുമാറാണ് കാർ ഓടിച്ചിരുന്നതെന്നും മകൾ അനുപമ ഈ സമയത്ത് പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും ഇവർ നൽകിയ മൊഴിൽ പറയുന്നു. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സമീപവാസികൾ തടിച്ച് കൂടിയിരുന്നു. നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയത്. പ്രതികളെ ഇവർ കൂവി വിളിച്ചിരുന്നു.

- Advertisement -

നവംബർ 27നായിരുന്നു ഓയൂരിൽ വെച്ച് പത്കുമാറും ഭാര്യ അനിതയും മകൾ അനുപമയും ചേർന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയത്. കുട്ടിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികൾ കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പുളിയറയില്‍ നിന്നാണ് മൂന്ന് പേരേയും കസ്റ്റഡിയില്‍ എടുത്തത്. സാമ്പത്തിക ബാധ്യത തീർക്കാനാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

- Advertisement -

അതേസമയം പത്മകുമാറും കുടുംബവും കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായായും പോലീസ് പറഞ്ഞു. ഇതിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നോട്ട്ബുക്കിൽ കുറിച്ചുവെച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week