CrimeKeralaNews

19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട, കാരണം വിചിത്രം

കൊല്ലം: വെറും രണ്ട് മാസത്തെ പ്രണയത്തിനൊടുവില്‍ 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട, ഭര്‍ത്താവ് താണുകേണു പറഞ്ഞിട്ടും ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന് അന്‍സിയുടെ പ്രഖ്യാപനം. ഒളിച്ചോടിയവരെ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അന്‍സിയെയും കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖില്‍) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് ഇവരുമായി സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് പിന്മാറിയത്.

ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയല്‍ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button