CrimeKeralaNews

‘രക്ഷിക്കണേ’ എന്ന് നിലവിളിച്ച് ഐശ്വര്യ ഓടി, കുരുമുളക് സ്പ്രേ മുഖത്തേക്ക് തളിച്ചു, പിന്നാലെ പെട്രോൾ ഒഴിച്ചു, ഓടി രക്ഷപ്പെടുന്നതിനിടെ ലൈറ്റർ കത്തിച്ച് എറിഞ്ഞു, കൊല്ലത്ത് നടന്നത്‌

കൊല്ലം: യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം ഞെട്ടലോടെയാണ് എല്ലവരും കേട്ടത്. യുവ അഭിഭാഷകയ്ക്കെതിരെ കൊല്ലത്താണ് ആക്രമണം നടന്നത്. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ വിചാരണയ്ക്ക് എത്തി ‍മടങ്ങിയ എഴുകോൺ സ്വദേശി ഇരുപത്തിയാറുകാരിയായ ഐശ്വര്യയെ 35 ശതമാനത്തോളം പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്കൂട്ടറിൽ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കിൽ പിന്തുടർന്നാണ് ഭർത്താവായ അഖിൽ രാജ് ആക്രമിച്ചത്. ബാങ്ക് ജീവനക്കാരനാണ് അഖിൽ രാജ്. നാട്ടുകാരാണ് പിടികൂടി അഖിൽ രാജിനെ പോലീസിൽ ഏൽപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ നെടുവത്തൂർ അഗ്രോ ജംക്‌ഷനു സമീപമാണ് സംഭവം നടന്നത്.

ഇവർ തമ്മിലുള്ള ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നാലു വർഷമായി കോടതിയിൽ നടക്കുകയാണ്. ചിലവു തുകയുമായി ബന്ധപ്പെട്ട കേസിനാണ് ഇന്ന് കോടതിയിൽ ഇരുവരും ഹാജരായത്. അഖിൽ രാജ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഐശ്വര്യ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസ് കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയപ്പോൾ കോടതി വളപ്പിൽ അഭിഭാഷകരുടെ മുന്നിൽവച്ചും അഖിൽ രാജ് ഐശ്വര്യയെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.

സ്ക്കൂട്ടറിൽ വീട്ടിലേക്ക് പോയ ഐശ്യര്യയെ ബൈക്കിൽ അഖിൽരാജ് പിന്തുടരുകയായിരുന്നു. രണ്ട് പ്രാവശ്യം ഇടിച്ചിടാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വേഗത്തിൽ വീണ്ടും പിന്തുടരുന്നതിൽ സംശയം തോന്നിയ ഐശ്വര്യ അഗ്രോ ജംക്‌ഷനിലെത്തിയപ്പോൾ ഐശ്വര്യ സ്കൂട്ടർ ഒരു വശത്തേക്ക് മാറ്റി നിർത്തി. ഐശ്വര്യയേയും കടന്നു പോയ അഖിൽ രാജ് വളച്ച് തിരികെ വരികയായിരുന്നു.

അയ്യോ രക്ഷിക്കണേ… എന്ന് പറഞ്ഞ് ഐശ്വര്യ ഓടാൻ ശ്രമിച്ചു. അപ്പോഴേക്കും അഖിൽ രാജ് ഐശ്വര്യയെ വലിച്ച് നിലത്തിട്ട് മർദ്ദിച്ചു. തുടർന്ന് കുരുമുളക് സ്പ്രേ തളിച്ചു. പെട്രോൾ ഒഴിച്ചു. കുതറി ഓടാൻ ശ്രമിച്ച ഐശ്വര്യയുടെ ദേഹത്ത് ലൈറ്റർ കത്തിച്ച് എറിയുകയായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ ഐശ്വര്യ നിലത്ത് വിണുരുണ്ടു.



സമീപത്തെ കടക്കാർ വെള്ളെ ഒഴിച്ചാണ് തീ അണച്ചത്. തോളിനും കഴുത്ത് ഭാഗത്തുമാണ് തീ പടർന്നത്. ഉടൻ തന്നെ ഐശ്വര്യയെ താലൂക്ക് ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുരുമുളക് പൊടി സ്പ്രേ ചെയ്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച അഖിൽ രാജിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബാങ്കിലെ കളക്ഷൻ ഏജന്റാണ് അഖിൽരാജ്. ആറ് വർഷം മുൻപായിരുന്നു അഖിൽരാജിന്റെയും ഐശ്വര്യയുടെയും വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button