KeralaNews

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതികൾ ഒരു കുടുംബത്തിലുള്ളവർ, ഭാര്യയും ഭർത്താവും മകളും പിടിയിൽ

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിദേശത്തേക്ക് പോകാൻ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു.  തമിഴ്നാട് തെങ്കാശിയിലെ പുളയറയിൽ നിന്നാണ് ഇന്ന് വൈകുന്നേരത്തോടെ 3 പ്രതികൾ കസ്റ്റഡിയിലായത്.ചാത്തന്നൂർ സ്വദേശി പത്മകുമാർ ഭാര്യ അനിത മകൾ എന്നിവരാണ് പിടിയിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ചാത്തന്നൂർ സ്വദേശികളായ, ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും പിടിയിലായത്. ഇവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ളതായും പൊലീസ് വ്യക്തമാക്കി.  

കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തുനിന്നാണ് മൂന്നു പ്രതികളെയും പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യസൂത്രധാരനും പിടിയിലായവരിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനിടെ, കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊല്ലത്ത് എത്തിച്ച് ഇവരെ വിശദമായി പൊലീസ് ചോദ്യം അന്വേഷണ സംഘം ഇവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണ് പുളിയറ. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ട് പൊലീസ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. മൂന്നുപേരെ കൂടാതെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരേണ്ടതുണ്ട്. പിടിയിലായവരുടെ വിവരങ്ങള്‍ വൈകാതെ പൊലീസ് പുറത്തുവിട്ടേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button