എറണാകുളം കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഷാജീവന്റേതാണെന്ന് തിരിച്ചറിഞ്ഞു.ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു.

ഷാജീവന്റെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.വായ്പയ്ക്ക് ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി. ഇതാണ് തർക്കത്തിന് കാരണം. സുഹൃത്തുക്കള്‍ ഷാജീവിനെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജീവിനെ കാണാതായത് എന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാള്‍ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡില്‍ ഓട്ടോ കണ്ടെത്തിയിരുന്നു. ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ടായിരുന്നുഭാര്യയുടെ പരാതിയില്‍ കേസെടുത്ത പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News