മുംബൈ: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കൊഹ്ലി. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. തന്റെ റെക്കോർഡ് കൊഹ്ലി മറികടക്കുന്നത് കാണാൻ സച്ചിനും എത്തിയിരുന്നു. കൈയടികളോടെയാണ് അദ്ദേഹം കൊഹ്ലിയെ അനുമോദിച്ചത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കൊഹ്ലി സച്ചിനെ മറികടന്നു. 106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്. . 113 പന്തിൽ നിന്ന് 117 റൺസെടുത്ത് കൊഹ്ലി പുറത്തായി. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കൊഹ്ലിയുടെയും ശുഭ്മൻ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും മികവിൽ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഗില്ലും രോഹിത്തിും തുടക്കം മുതൽ തന്നെ കീവീസ് ബൗളർമാരെ പ്രഹരിച്ചു. വേഗത്തിൽ സ്കോർ 50 കടന്നു. പിന്നാലെ സൗത്തിയുടെ പന്തിൽ രോഹിത്ത് വില്യംസിന് ക്യാച്ച് നൽകി രോഹിത്ത് മടങ്ങി.
ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളംനിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ 50-കടന്നു. പിന്നാലെ ടീം സ്‌കോര്‍ 71-ല്‍ നില്‍ക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തില്‍ രോഹിത്ത് വില്ല്യംസന്റെ കൈകളില്‍ ഒതുങ്ങി.തുടർന്നാണ് കൊഹ്ലി എത്തിയത്. പതിയെ തുടങ്ങിയ കൊഹ്‌ലി പിന്നീട് കളം പിടിച്ചെടുക്കുകയായിരുന്നു.